ഷർഖ് വ്യവസായ മേഖലയിൽ വൻ തീപിടിത്തം
കുവൈത്ത് സിറ്റി : ഷർഖ് വ്യവസായ മേഖലയിൽ വൻ തീപിടിത്തം. ഏതാനും ഗാരിജുകൾ കത്തിനശിച്ചു. ഇന്നലെ രാവിലെ ഒന്പതു മണിയോടെയാണു നാല് ഗാരിജുകളിൽ അഗ്നിബാധയുണ്ടായത്.
വിവിധ േസ്റ്റഷനുകളിൽനിന്ന് കുതിച്ചെത്തിയ അഗ്നിശമന വിഭാഗം തീയണയ്ക്കുന്നതിനു കഠിനപരിശ്രമം ചെയ്യുന്നതിനിടെ തൊട്ടടുത്ത രണ്ടു കടകൾ കൂടി അഗ്നിക്കിരയായി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി അഗ്നിശമന സേനാ ഡയറക്ടർ അറിയിച്ചു.

