കുവൈത്ത് അമീറും ഫ്രഞ്ച് വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി


കുവൈത്ത് സിറ്റി : കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹും ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് യെ ലേ ഡ്രിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച ചർച്ചകളുടെ ഭാഗമായാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഗൾഫ് പര്യടനം നടത്തുന്നത്. 

ഖത്തറിനു പിന്നാലെ സൗദി അറേബ്യയും സന്ദർശിച്ച ശേഷമാണ് ഴാങ് യെ ലേ ഡ്രിയാൻ കുവൈത്തിലെത്തിയത്. ജിദ്ദയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈറുമാ യും ഴാങ് യെ ലേ ഡ്രിയാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed