ഇറാ­ഖി­നോട് 50 കോ­ടി­ ഡോളർ നഷ്ടപരി­ഹാ­രം ആവശ്യപ്പെ­ട്ട് കു­വൈ­ത്ത് എയർ­വേ­യ്‌സ്


കുവൈത്ത് സിറ്റി : ഇറാഖിന്റെ കുവൈത്ത് അധിനിവേശ സമയത്ത് ഇറാഖി സേന നശിപ്പിച്ച കുവൈത്ത് എയർവെയ്സ് വിമാനങ്ങൾക്കുള്ള നഷ്ടപരിഹാരമായി 50 കോടി ഡോളർ നൽകണമെന്ന് കുവൈത്ത് എയർവെയ്സ് ആവശ്യപ്പെട്ടു. 1990 ലെ അധിനിവേശത്തെത്തുടർന്ന് ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ സേന കുവൈത്ത് എയർവെയ്സിന് വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്. 

അതേസമയം നഷ്ടപരിഹാരം സംബന്ധിച്ച് ഇരു വിമാന കന്പനികളുടെയും അധികൃതർ തമ്മിൽ ചർച്ച തുടരുകയാണെന്നും താമസിയാതെ തീരുമാനമുണ്ടാകുമെന്നും പ്രാദേശിക ദിനപത്രം റിപ്പോര്ട്ട് ചെയ്തു. 

എന്നാൽ 300 ദശലക്ഷം ഡോളർ പണമായി ഇറാഖ് എയർവേയ്സ് നൽകാമെന്ന് നേരത്തെ ധാരണയിലെത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. ഇരുവിമാന കന്പനികളും സംയുക്തമായി ആരംഭിക്കുന്ന സംരംഭത്തിനുള്ള പ്രാഥമിക മുതൽ മുടക്കായി ബാക്കി വരുന്ന 200 ദശലക്ഷം ഡോളർ കണക്കാക്കുമെന്നുമായിരുന്നു ധാരണ.
എന്നാൽ സംയുക്ത സംരംഭ പദ്ധതി ഇപേക്ഷിക്കപ്പെട്ടപ്പോൾ മുഴുവൻ തുകയും നഷ്ടപരിഹാരമായി നൽകണമെന്നാണ് കുവൈത്തിന്റെ ആവശ്യം.

അതേസമയം 1991−ൽ രൂപീകൃതമായ യു.എൻ നഷ്ടപരിഹാര സമിതിയാണ് 1990−ലെ അധിനിവേശത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നിർണ്ണയിച്ചത്. ഇറാഖിലെ എണ്ണ വരുമാനത്തിന്റെ 5 ശതമാനം ഇതിനായി മാറ്റിവെച്ചാണ് ഇറാഖ് തുക കണ്ടെത്തിയത്. എന്നാൽ നിലവിൽ ഉഭയകക്ഷിബന്ധം ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാര തുക നൽകുന്നതിന് ഇറാഖ് എയർവെയ്സ് സന്നദ്ധമായേക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed