ഞായറാഴ്ച്ച മുതൽ ഫ്ളെക്സി വർക്ക് പെർമിറ്റുകൾ
മനാമ : ഞായറാഴ്ച്ച മുതൽ ഫ്ളെക്സി വർക്ക് പെർമിറ്റുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. സിത്രയിലെ വ്യാവസായിക മേഖലയിൽ സ്ഥിതി ചെയ്യുന്ന എൽഎംആർഎ ശാഖയിലാണ് അപേക്ഷകൾ സ്വീകരിക്കേണ്ട സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇതിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി തൊഴിൽ സാമൂഹികകാര്യ മന്ത്രി ജമീൽ ഹുമൈദാൻ ഈ ശാഖ കഴിഞ്ഞ ദിവസം സന്ദർശിച്ചു.

