കെ.എം.സി.സി ബഹ്‌റൈൻ തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: കെ.എം.സി.സി ബഹ്‌റൈൻ തിരൂർ മണ്ഡലം ഒന്നാം വാർഷിക സമ്മേളനവും വാഗൺ ട്രാജഡി അനുസ്മരണവും ജനസാന്നിധ്യം കൊണ്ടും സംഘാടക മികവ് കൊണ്ടും ജനശ്രദ്ധ നേടി. 2024 നവംബറിലാണ് തിരൂർ മണ്ഡലം കമ്മിറ്റി ബഹ്‌റൈനിൽ നിലവിൽ വന്നത്. മനാമയിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ ചരിത്ര പ്രഭാഷകൻ അബ്ദുർ റഹ്മാൻ അറക്കൽ മുഖ്യപ്രഭാഷണം നടത്തി. വാഗൺ കൂട്ടക്കൊലയുടെ ഓർമ്മകൾ അയവിറക്കി ഡോക്യുമെന്ററിയും പരിപാടിയിൽ പ്രദർശിപ്പിച്ചു. കെ.എം.സി.സി ബഹ്‌റൈൻ ഹെൽത്ത് വിങ്ങിൽ ആത്മാർഥ സേവനം നടത്തുന്ന തിരൂർ മണ്ഡലത്തിലെ ഡോ. യാസർ ചോമയിലിനെ ചടങ്ങിൽ ജില്ല പ്രസിഡന്റ് മെമന്റോ നൽകി ആദരിച്ചു.
വാഗൺ ട്രാജഡി ചരിത്രത്തെ അനുസ്മരിക്കൽ കൂടി സമ്മേളനത്തിന്റെ ഭാഗമായിരുന്നു. കെ.എം. സീതി സാഹിബ് മെമ്മോറിയൽ ലൈബ്രറിയിലേക്കുള്ള വാഗൺ ട്രാജഡി സ്മരണിക മണ്ഡലത്തിന്റെ ഉപഹാരമായി ജില്ല ജനറൽ സെക്രട്ടറി റഫീഖ് തോട്ടക്കരക്ക് കൈമാറി. കെ.എം.സി.സി ബഹ്‌റൈൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, മലപ്പുറം ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ, ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ കൈത്തമണ്ണ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ജാസിർ കന്മനം, തിരൂർ മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം പരിയാപുരം, താജു ചെമ്പ്ര, ഫാറൂഖ് തിരൂർ, മുനീർ ആതവനാട്, ഹുനൈസ് മാങ്ങാട്ടിരി, ശംസുദ്ദീൻ കുറ്റൂർ എന്നിവർ സംബന്ധിച്ചു.
തിരൂർ മണ്ഡലത്തിലെ വിവിധ പ്രവർത്തനങ്ങളിൽ സേവനം ചെയ്തവരെ ആദരിച്ചു. കെ.എം.സി.സി ബഹ്‌റൈൻ തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കുന്നത്ത് പറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അബ്ദുറസാഖ് നദ്‌വി കണ്ണൂർ പ്രാർഥന നടത്തി. ഓർഗനൈസിങ് സെക്രട്ടറി റമീസ് കല്പ പഴംകുളങ്ങര പദ്ധതി പ്രഖ്യാപനം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി എം. മൗസൽ മൂപ്പൻ തിരൂർ സ്വാഗതവും ട്രഷറർ റഷീദ് ആതവനാട് നന്ദിയും പറഞ്ഞു.
dfsdf
