ഷാർജ സഫാരിയുടെ അഞ്ചാം സീസസണിന് തുടക്കമായി


ഷീബ വിജയൻ

ഷാർജ I എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായ ഷാർജ സഫാരിയുടെ അഞ്ചാം സീസസണിന് തുടക്കമായി. ഞായറാഴ്ച മുതലാണ് സഫാരിയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചുതുടങ്ങിയത്. ആഫ്രിക്കക്ക് പുറത്തെ ഏറ്റവും വലിയ സഫാരിയായ ഇവിടെ പുതിയ സീസൺ ആരംഭത്തിന്‍റെ പശ്ചാത്തലത്തിൽ രണ്ട് മൃഗങ്ങളുടെ ജനനവിവരം പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കൻ സവന്ന ഇനത്തിൽപെട്ട ആനക്കുട്ടിയും ഇരട്ട മോതിരവാലൻ കുരങ്ങുമാണ് സഫാരിയിലെ പുതിയ അതിഥികൾ. ഷാർജയിലെ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയാണ് സഫാരിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ഈ വർഷം രണ്ടാം പാദത്തിൽ ഷാർജ സഫാരിയിൽ 184 പക്ഷികളുടെയും സസ്തനികളുടെയും ജനനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജിറാഫുകൾ, സിംഹങ്ങൾ, ആനകൾ, കാണ്ടാമൃഗങ്ങൾ, അപൂർവ പക്ഷികൾ എന്നിവയുൾപ്പെടെ 151 ഇനം ജീവികൾ നിലവിൽ പാർക്കിൽ വസിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം 6 വരെയാണ് സഫാരിയിൽ സന്ദർശകർക്ക് പ്രവേശനം.

article-image

SDADASASD

You might also like

  • Lulu Exchange
  • Straight Forward

Most Viewed