കുവൈത്തിന് അന്താരാഷ്ട്ര സ്കേറ്റിങ് യൂനിയൻ അംഗത്വം

ശാരിക
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര സ്കേറ്റിങ് യൂനിയൻ (ഐ.എസ്.യു) കുവൈത്തിന് ഫിഗർ സ്കേറ്റിങ്ങിൽ പൂർണ അംഗത്വം നൽകിയതായി കുവൈത്ത് വിന്റർ ഗെയിംസ് ക്ലബ് അറിയിച്ചു. സ്വിറ്റ്‌സർലൻഡിൽ നടന്ന ഐ.എസ്.യു യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് ഡബ്ല്യു.ജി.സി ചെയർമാൻ ഫഹദ് അൽ അജ്മി പറഞ്ഞു.
കുവൈത്ത് സ്കേറ്റർമാർക്ക് കൂടുതൽ അന്താരാഷ്ട്ര മത്സരവും അനുഭവവും നൽകുന്നതിനും കായികരംഗത്തെ ഉത്തേജിപ്പിക്കുന്നതിനും അംഗത്വം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ്ബിന്റെ മേൽനോട്ടത്തിലുള്ള അഞ്ച് ശൈത്യകാല മത്സരങ്ങളെ പിന്തുണച്ചതിന് ശൈഖ് ഫഹദ് നാസർ അസ്സബാഹിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് ഒളിമ്പിക് കമ്മിറ്റിക്ക് അൽ അജ്മി നന്ദി പറഞ്ഞു.
്ിു്