2024ലെ ആഗോള സമാധാന സൂചികയിൽ കുവൈത്ത് ഒന്നാമത്


കുവൈത്ത് സിറ്റി: 2024ലെ ആഗോള സമാധാന സൂചികയിൽ (ജിപിഐ) മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും (MENA) രാജ്യങ്ങളിൽ കുവൈത്ത് ഒന്നാമത്. ആഗോളതലത്തിൽ 25ആം സ്ഥാനത്താണ് രാജ്യം. 1.622 ആണ് രാജ്യത്തിന്റെ മൊത്തം പോയിൻറ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് & പീസ് (ഐഇപി) കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഈ വർഷത്തെ സൂചികയിലാണ് കുവൈത്ത് നില മെച്ചപ്പെടുത്തിയത്. 2023ലെ സൂചികയിൽ കുവൈത്ത് 35ാം സ്ഥാനത്തായിരുന്നു.  മിഡിൽ ഈസ്റ്റിൽ കുവൈത്തിന് തൊട്ടുപിറകിൽ ഖത്തറാണുള്ളത്. (1.656, ആഗോളതലത്തിൽ 29). ആഗോള തലത്തിൽ 37ാം റാങ്കിലുള്ള ഒമാനാണ് മിഡിൽ ഈസ്റ്റിൽ മൂന്നാമത്. ഒമാന്റെ മൊത്തത്തിലുള്ള സ്‌കോർ അഞ്ചിൽ 1.761 ആണ്. ഇത് മുൻ വർഷത്തിൽ ലഭിച്ചതിനേക്കാൾ +4 കൂടുതലാണ്. കഴിഞ്ഞ വർഷം 16 സ്ഥാനങ്ങൾ കയറി രാജ്യം 48ആം സ്ഥാനത്തെത്തിയിരുന്നു. ഈ വർഷം സൂചികയുടെ 18ാം പതിപ്പിലും നേട്ടം കൊയ്യുകയായിരുന്നു.  

യു.എ.ഇ നാലാം സ്ഥാനത്താണ്. ആഗോളതലത്തിൽ 1.897 സ്‌കോറുമായി 53ാം  സ്ഥാനത്താണ് യു.എ.ഇ. 1.998 സ്‌കോറുമായി ജോർദാൻ മിഡിൽ ഈസ്റ്റിൽ അഞ്ചാം സ്ഥാനത്തെത്തി. ആഗോള തലത്തിൽ 67ആം സ്ഥാനത്താണ് രാജ്യം. ലോക ജനസംഖ്യയുടെ 99.7 ശതമാനം ഉൾക്കൊള്ളുന്ന 163 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സമാധാന നിലവാരത്തെ അടിസ്ഥാനമാക്കിയാണ് ആഗോള സമാധാന സൂചിക തയ്യാറാക്കുന്നത്. സാമൂഹിക സുരക്ഷ, നിലവിലുള്ള ആഭ്യന്തര, അന്തർദേശീയ സംഘർഷം, സൈനികവത്ക്കരണം എന്നിങ്ങനെ മൂന്ന് ഡൊമെയ്നുകളിലെ 23 ക്വാളിറ്റേറ്റീവ് −ക്വാണ്ടിന്റേറ്റീവ് സൂചകങ്ങളിലൂടെയാണ് ജിപിഐ സമാധാനം വിലയിരുത്തുന്നത്. 

article-image

ോേ്ോേ്

You might also like

  • Straight Forward

Most Viewed