കെഎസ്ആര്‍ടിസി ബസും കാ­റും കൂട്ടി­യി­ടി­ച്ച് അ­പക­ടം; അമ്മയും രണ്ട് മക്കളും മ­രിച്ചു


വയനാട്:

വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ബസും കാ­റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂ­ന്ന് പേര്‍ മ­രിച്ചു. കാര്‍ യാത്രികരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ആമിന, മക്കളായ ആദില്‍, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ആമിനയുടെ ഭര്‍ത്താ­വ് ഉ­മ്മര്‍ അട­ക്കം മൂ­ന്ന് പേര്‍­ക്ക് ഗു­രു­ത­ര പ­രി­ക്കുണ്ട്. ഇവ­രെ ആ­ശു­പ­ത്രി­യി­ലേ­ക്ക് മാറ്റി. ഇന്ന്­ രാവിലെ ആറരയോടെയാണ് അ­പ­കടം. നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലേ­ക്ക് പാ­ഞ്ഞു­ക­യ­റു­ക­യാ­യി­രുന്നു. ആ­റ് പേ­രാ­ണ് കാ­റില്‍ ഉ­ണ്ടാ­യി­രു­ന്നത്. ഉ­ട­നെ ഇവ­രെ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചെ­ങ്കിലും മൂ­ന്ന് പേര്‍ മ­ര­ണ­ത്തി­ന് കീ­ഴ­ങ്ങു­ക­യാ­യി­രു­ന്നു. കോഴി­ക്കോ­ട് ഭാഗത്തേക്കു പോവുകയായിരു­ന്ന കാറും തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസുമായാണ് കൂട്ടിയിടിച്ച­ത്. കാര്‍ ഓടിച്ചിരുന്ന ആൾ ഉറങ്ങി­പ്പോ­യ­താ­ണ് അ­പ­ക­ട­കാ­ര­ണ­മെ­ന്നാ­ണ് സൂച­ന.

article-image

Aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed