നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് സന്തോഷം; കെ സുരേന്ദ്രൻ


നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നതിൽ സന്തോഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. സിപിഐഎമ്മിന് കള്ളപ്പണ നിക്ഷേപമുണ്ട്. എല്ലാ ജില്ലകളിലും സഹകരണ ബാങ്കുകളിലാണ് കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത്. സഹകരണബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുക്കണം എന്നും സുരേന്ദ്രൻ പ്രതികരിച്ചു.

ഡി രാജയും രാഹുൽ ഗാന്ധിയും കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇന്ന് പത്രത്തിൽ. ഡൽഹിയിൽ കെട്ടിപ്പിടുത്തവും വയനാട്ടിൽ മത്സരവും എങ്ങനെയാണ് സാധ്യമാകുന്നത്. വിചിത്രമായ മത്സരമാണ് വയനാട്ടിൽ നടക്കുന്നത്. പരിഹാസ്യമാണ് ഈ നിലപാട് എന്നും സുരേന്ദ്രൻ ചോദിച്ചു.

എന്തുകൊണ്ടാണ് ഒരു പട്ടികവർഗ്ഗക്കാരി രാഷ്ട്രപതിയാകുന്നതിന് രാഹുൽ ഗാന്ധി എതിർത്തത്? ദ്രൗപതി മുർമുവിനെ ഇപ്പോഴും പരിഹസിക്കുകയാണ്. പട്ടികവർഗ്ഗക്കാർ 20% വരുന്ന മണ്ഡലത്തിൽ വിജയിച്ച രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് രാഷ്ട്രപതിക്കെതിരെ നിലപാട് സ്വീകരിക്കുന്നത്? രാഹുൽ ഗാന്ധി ഇത് വയനാട്ടിലെ ജനങ്ങളോട് പറയാൻ തയ്യാറാവണം എന്നും അദ്ദേഹം ചോദിച്ചു.

article-image

ddsdfsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed