റിയാസ് മൗലവി വധക്കേസിൽ പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടു എന്നത് ദുരൂഹവും ഭയജനകവുമെന്ന് സമസ്ത മുഖപത്രം


റിയാസ് മൗലവി വധക്കേസിൽ പ്രതികൾ‌ കുറ്റവിമുക്തരാക്കപ്പെട്ടതിൽ കോടതിക്കും പ്രോസിക്യൂഷനും എതിരെ സമസ്ത മുഖപത്രം. വീഴ്ച കോടതിക്കോ പ്രോസിക്യൂഷനോ എന്ന തലക്കെട്ടോടെയാണ് സുപ്രഭാതം മുഖപ്രസംഗത്തിലെ വിമർശനം. സാക്ഷിമൊഴികളും ഫോറൻസിക് തെളിവുകളും ഹാജരാക്കിയിട്ടും പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ടു എന്നത് ദുരൂഹവും ഭയജനകവുമാണെന്ന് സമസ്ത മുഖപത്രം.

കോടതി ചൂണ്ടിക്കാട്ടിയ വീഴ്ച ഉണ്ടായെങ്കിൽ ഒത്തുകളിയോ മധ്യസ്ഥമോ നടന്നതായി സംശയിക്കാം. ഡിഎൻഎ ഉൾപ്പടെയുള്ള അതിപ്രധാന തെളിവുകൾ ഹാജരാക്കിയിട്ടും കുറ്റവിമുക്തരായെങ്കിൽ ആരെയാണ് സംശയിക്കേണ്ടതെന്ന് മുഖപത്രത്തിൽ ചോദിക്കുന്നു. ആർഎസ്എസ് പ്രവർത്തകർ പ്രതികളാവുന്ന മിക്ക കേസുകളിലും പ്രോസിക്യൂഷൻ ഭാഗം പരാജയപ്പെടുകയും പ്രതികൾ കുറ്റമുക്തരാക്കപ്പെടുകയും ചെയ്യുന്നത് അതിശയകരമാണെന്നും സംശയകരമാണെന്നും സമസ്ത മുഖപത്രം.

പ്രതികൾക്ക് രക്ഷപെടാൻ പഴുതൊരുക്കുന്ന പൊലീസ് ഉൾപ്പടെയുള്ള നീതി നിർവഹണ സംവിധാനങ്ങളെ കണ്ണടച്ചു വിശ്വസിക്കരുതെന്നാണ് റിയാസ് മൗലവി വധക്കേസ് വിധി പറയുന്നതെന്ന് മുഖപ്രസംഗത്തിലെ വിമർശനം. മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ 3 പേരെയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു.

article-image

km.ghghyghfgyh

You might also like

  • Lulu Exchange
  • Straight Forward

Most Viewed