തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി


തൃശൂർ കൊരട്ടിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ജീവനൊടുക്കി. കൊഴുപ്പിള്ളി സ്വദേശി ബിനുവാണ് ഭാര്യ ഷീജയെ വെട്ടിക്കൊന്നതിന് ശേഷം ജീവനൊടുക്കിയത്. ട്രെയിനിന് മുന്നിൽ ചാടിയാണ് ബിനു ആത്മഹത്യ ചെയ്തത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തുള്ള ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

കുടുംബവഴക്കിനെ തുടർന്നാണ് ബിനു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവശേഷം ബിനു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ബിനു ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച രണ്ടു മക്കൾക്ക് പരുക്കേറ്റു. അഭിനവ്(11)അനുരാഗ്(5) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യഘട്ടത്തിൽ കൊരട്ടിയിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചു. ഇതിൽ ഒരു കുട്ടിയുടെ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ബിനുവിനായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

article-image

bhnhfghfgfgh

You might also like

  • Straight Forward

Most Viewed