രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് തുടക്കമായി


രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ കേരളം ഉത്തര്‍പ്രദേശിനെ നേരിടും. ആലപ്പുഴ എസ്ഡി കോളേജ് മൈതാനത്ത് രാവിലെ 9.30നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യന് താരം സഞ്ജു സാംസണാണ് കേരളത്തെ നയിക്കുന്നത്. രോഹന്‍ കുന്നുമ്മല്‍ ആണ് വൈസ് ക്യാപ്റ്റന്‍. സന്തുലിതമാണ് കേരള ടീം. വിജയ് ഹസാരെ ട്രോഫിയിലുൾപ്പടെ മികച്ച ഫോം തുടർന്ന ബാറ്റിങ് നിരയാണ് കേരളത്തിന്റെ കരുത്ത്. ബാറ്റർമാരായ ക്യാപ്റ്റൻ സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ്, സച്ചിൻ ബേബി എന്നിവരിലും ഓൾറൗണ്ടർമാരായ ജലജ് സക്സേനയും രോഹൻ പ്രേമിലുമാണ് കേരളത്തിന്റെ പ്രതീക്ഷ. ഓൾറൗണ്ടർ ആനന്ദ് കൃഷ്ണൻ, കൃഷ്ണപ്രസാദ്, വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണുരാജ് എന്നിവരാണ് കേരള ടീമിലെ പുതുമുഖങ്ങൾ.

മറുവശത്ത് ഉത്തര്‍പ്രദേശ് നിരയും ശക്തമാണ്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ റിങ്കു സിംഗ്, സ്‌പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരടങ്ങുന്നതാണ് ഉത്തർപ്രദേശ് ടീം. പുത്തൻ താരോദയങ്ങളായ സമീർ റിസ്വി, അക്ഷ്ദീപ് നാഥ്, കാർത്തിക് ത്യാഗി, പ്രിയം ഗാർഗ് എന്നിവരടങ്ങിയ ഉത്തർപ്രദേശിന് ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തുകാട്ടാൻ കഴിയും.

കേരള ടീം: സഞ്ജു വിശ്വനാഥ് സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണന്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേശ്വര്‍ എ. സുരേഷ്, നിധീഷ് എം.ഡി, ബേസില്‍ എന്‍.പി, വിഷ്ണു രാജ്.

article-image

assddasdasads

You might also like

Most Viewed