കാട്ടാക്കടയിൽ പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു; മാതൃ സഹോദരി അറസ്റ്റിൽ


തിരുവനന്തപുരം: കാട്ടാക്കടയിൽ ഒന്നര വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. ശ്രീകണ്ഠൻ-സിന്ധു ദമ്പതികളുടെ മകൻ അനന്തൻ ആണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്‍റെ മാതൃ സഹോദരി മഞ്ജുവിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ കാട്ടാക്കട കൊണ്ണിയൂർ സൈമൺ റോഡിലാണ് സംഭവം നടന്നത്.

ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയാണ് മഞ്ജുവെന്നും മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണെന്നും പൊലീസ് പറയുന്നു. രണ്ടാമത്തെ പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായെന്നും തുടർന്ന് മഞ്ജുവിന്‍റെ അവിവാഹിതയായ സഹോദരി സിന്ധുവിനെ ശ്രീകണ്ഠന്‍ വിവാഹം കഴിക്കുകയുമായിരുന്നു.

article-image

asadsdsadsdssw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed