മോദിയുടെ വരവിൽ മെച്ചം തട്ടുകടക്കാർക്ക് മാത്രം -പരിഹസിച്ച് മന്ത്രി രാജൻ


തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തിൽ തട്ടുകടക്കാർക്ക് മാത്രമാണ് മെച്ചമെന്ന് മന്ത്രി കെ. രാജന്റെ പരിഹാസം. തൃശൂർ കാണാൻ ആഗ്രഹമുള്ളത് കൊണ്ടാണ് മോദി വന്നത്. വനിതാ സംവരണ ബിൽ 2024 തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കാൻ മോദിക്ക് ചങ്കൂറ്റമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. വടക്കുംനാഥന് മുന്നിലെ മരങ്ങളിലെ എല്ലാ ജഡകളും മുറിച്ചത് വരും ദിവസങ്ങളിൽ ചർച്ച ചെയ്യപ്പെടും. തൃശൂർ പൂരത്തെ കുറിച്ച് ആരും ആകുലപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ക്ഷേത്രങ്ങളെ സർക്കാർ കൊള്ളയടിക്കുന്നുവെന്നും തൃശൂർ പൂരം വിഷയത്തിൽ രാഷ്ട്രീയ കളിയാണെന്നും മോദി ആരോപിച്ചിരുന്നു. ‘അവര്‍ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു. ക്ഷേത്രങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയെ കൊള്ളയുടെ മാര്‍ഗമായാണ് കാണുന്നത്. ശബരിമലയിലെ കുത്തഴിഞ്ഞ സ്ഥിതി വിശ്വാസികള്‍ക്ക് വിഷമം ഉണ്ടാക്കുന്നതാണ്’ എന്നായിരുന്നു ആരോപണം.

article-image

iukiiiyyuyu

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed