പത്തനാപുരത്ത് ഭാര്യയെയും കുഞ്ഞിനെയും വെട്ടി വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു


പത്തനാപുരം നടുകുന്നിൽ ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. പിടവൂർ ലതീഷ് ഭവനിൽ രൂപേഷ് (40) ആണ് മരിച്ചത്. ആക്രമണത്തിനും ആത്മഹത്യക്കും പിന്നില്‍ കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രൂപേഷ് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അതിനുശേഷം സ്വയം തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രൂപേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ അഞ്ജു (27) തിരുവനന്തപുരം മെഡിക്കൽ കോളജിലും മകൾ അരുഷ്മ (10) എസ്എടിയിലും ചികിത്സയിലാണ്.

നടുകുന്നത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു രൂപേഷും കുടുംബവും. ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇരുവരുടെതും പ്രണയവിവാഹമായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. രൂപേഷിന്റെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

article-image

dsaasdadsadsadsadsdsa

You might also like

Most Viewed