നിലപാട് തിരുത്തി കുഞ്ഞാലിക്കുട്ടി; 'എല്ലാ ജില്ലകളിലും ഉണ്ടാകുന്ന സമരം മലപ്പുറത്തുമുണ്ടാകും


മലപ്പുറം: സംസ്ഥാന സർക്കാർ നടത്തുന്ന നവകേരള സദസിനെതിരെ മലപ്പുറത്ത് പ്രതിഷേധമുണ്ടാകില്ലെന്ന നിലപാട് തിരുത്തി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. എല്ലാ ജില്ലകളിലും ഉണ്ടാകുന്ന സമരം മലപ്പുറത്തുമുണ്ടാകും. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഉണ്ടായ മർദനം ഗൗരവമുള്ളതാണ്. അതിൽ പ്രതിഷേധമുണ്ടായത് സ്വാഭാവികമാണ്. വിദ്യാർഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എം.എസ്.എഫ് വ്യക്തമാക്കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കണ്ണൂരിൽ മിനിഞ്ഞാന്നുണ്ടായത് ഭീകരമായ മർദനമാണ്. ചെടിച്ചട്ടി കൊണ്ട് ഉൾപ്പെടെ മർദിക്കുന്നത് എല്ലാവരും കണ്ടതാണ്. അതിനെതിരെ വളരെ സ്വാഭാവികമായാണ് പ്രതിഷേധമുണ്ടായത്. ആ പ്രതിഷേധം എല്ലായിടത്തുമുണ്ടാകും. പ്രതിഷേധങ്ങൾ സാധാരണമാണ്. അത് നടക്കട്ടെ എന്ന് കരുതിയാൽ പോരെ. അതിന് ഇത്ര ക്രൂരമായി നേരിടുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നവകേരള സദസിനെതിരെ യു.ഡി.എഫ് പ്രതിഷേധം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടി ആദ്യം പറഞ്ഞത്. ഇത് വലിയ ആശയക്കുഴപ്പത്തിന് കാരണമായതോടെയാണ് അദ്ദേഹം തിരുത്തിയത്. വി.ഡി. സതീശൻ നവകേരള സദസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു കുഞ്ഞാലിക്കുട്ടി മൃദു നിലപാട് സ്വീകരിച്ചത്. ഇത് ചർച്ചയായതോടെയാണ് കുഞ്ഞാലിക്കുട്ടി മലക്കം മറിഞ്ഞത്.

article-image

ASASDADSADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed