സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് നടനെതിരേ പരാതി ഉന്നയിച്ച മാധ്യമപ്രവര്‍ത്തക


സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് നടനെതിരേ പരാതി ഉന്നയിച്ച മാധ്യമപ്രവര്‍ത്തക. മോശം സ്പര്‍ശനമായിട്ടാണ് തനിക്ക് അനുഭവപ്പെട്ടത്. അതുകൊണ്ടാണ് ആ രീതിയില്‍ പ്രതികരിച്ചതെന്നും ഇവര്‍ വ്യക്തമാക്കി. മാപ്പ് പറഞ്ഞുകൊണ്ട് സുരേഷ് ഗോപി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകയുടെ പ്രതികരണം. സ്പര്‍ശനം തനിക്ക് മോശമായി അനുഭവപ്പെട്ടെങ്കില്‍ മാപ്പ് പറയുന്നെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. എന്നാല്‍ ചെയ്തത് തെറ്റാണെന്ന് അദ്ദേഹമാണ് മനസിലാക്കേണ്ടത്. ഇനിയൊരു മാധ്യമപ്രവര്‍ത്തകയ്ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് നിയമനടപടികളിലേക്ക് കടക്കുന്നതെന്നും അവര്‍ പ്രതികരിച്ചു. 

കഴിഞ്ഞദിവസം കോഴിക്കോട്ട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സംഭവം. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. അവര്‍ കൈ തട്ടിമാറ്റിയതിന് ശേഷവും നടന്‍ ഇത് ആവര്‍ത്തിച്ചു. സംഭവത്തില്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞത്. തനിക്ക് മാധ്യമ പ്രവര്‍ത്തകയോട് പിതൃസ്‌നേഹം മാത്രമാണ്. വളരെ വാത്സല്യത്തോടെയാണ് താന്‍ തൊട്ടത്. ജീവിതത്തില്‍ ഇതുവരെ ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നുമായിരുന്നു വിശദീകരണം.

article-image

sdgvx

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed