ബഹ്റൈനിലെ കണ്ണൂർ കണ്ണൂർ സർഗ്ഗവേദി ഓണോഘോഷം സംഘടിപ്പിച്ചു


കണ്ണൂർ സർഗ്ഗവേദി സൗഹൃദത്തോടെ ഒരു ഓണം എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മനാമ ഗോൾഡ് സിറ്റിയിലെ കെ. സിറ്റി ഹാളിൽ സർഗ്ഗവേദി പ്രസിഡന്റ്‌ അജിത് കണ്ണൂരിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ്‌ ശാരദ അജിത്
പരിപാടി ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ കൾച്ചുറൽ സൊസൈറ്റി കലാവിഭാഗം സെക്രട്ടറി ഡി. കൃഷ്ണകുമാർ, യാഖുബി സ്റ്റോർ ജനറൽ മാനേജർ ഐ. വി. കൃഷ്ണൻ, സാമൂഹിക പ്രവർത്തകൻ നജീബ് കടലായി, അൻവർ കണ്ണൂർ, ലതീഷ് ഭരതൻ, ബേബി ഗണേഷ്, എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ സി. വി. രഞ്ജിത്ത് നന്ദി രേഖപ്പെടുത്തി. ശുഭ അജിത് ചിട്ടപ്പെടുത്തിയ നൃത്ത ശിൽപ്പവും സർഗ്ഗവേദി ഗായക സംഗം അവതരിപ്പിച്ച കരോക്കെ ഗാനങ്ങളും വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി.

article-image

dgdfg

You might also like

  • Straight Forward

Most Viewed