പേഴ്‌സണൽ സ്റ്റാഫിനെതിരായ കൈക്കൂലി കേസ്; മന്ത്രിയുടെ ഓഫിസിന് ഒളിച്ചുകളി , പരാതി പൊലീസിന് കൈമാറിയില്ല


തിരുവനന്തപുരം: പേഴ്‌സണൽ സ്റ്റാഫിനെതിരായ കൈക്കൂലി കേസിൽ മന്ത്രി വീണാ ജോർജിന്റെ ഓഫീസിന് ഒളിച്ചുകളി. അഖിൽ മാത്യു പണം വാങ്ങിയെന്ന ഹരിദാസൻ മാസ്റ്ററുടെ പരാതി പൊലീസിന് കൈമാറിയില്ല. പകരം പ്രൈവറ്റ് സെക്രട്ടറി പ്രത്യേകം പരാതി നൽകുകയായിരുന്നു. ഹരിദാസന് പരാതി ഉണ്ടെങ്കിൽ അദേഹം പൊലീസിനെ സമീപിക്കട്ടെ എന്നാണ് മന്ത്രിയുടെ ഓഫീസിന്റെ നിലപാട്. മന്ത്രിയുടെ ഓഫീസിന്റെ പരാതിയിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല.

അതേസമയം, ഡോക്ടർ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം കൈക്കൂലി വാങ്ങിയെന്ന വിവാദ സംഭവത്തിൽ ഇടനില നിന്നെന്ന് ആരോപിക്കപ്പെടുന്ന അഖിൽ സജീവിനെതിരെ പരാതിയുമായി നിരവധി പേർ രംഗത്തെത്തി. ഇയാൾക്കെതിരെ മുമ്പും പൊലീസിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. കേസെടുത്ത് ഒരു വർഷമായിട്ടും അഖിൽ സജീവിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

അഖിൽ സജീവ് സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന് സിഐടിയു പത്തനംതിട്ട ജില്ലാ നേതൃത്വം ആണ് പരാതി നൽകിയത്. പത്തനംതിട്ട പൊലീസ് 2022 ജൂലൈയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതുവരെ ഈ കേസിൽ ഇയാളെ പിടികൂടാനായിട്ടില്ല. വള്ളിക്കോട്ടെ അഖിൽ സജീവിന്റെ വീട് അടച്ചിട്ട നിലയിലാണുള്ളത്. ധാരാളം ആളുകൾ അഖിലിനെ അന്വേഷിച്ച് വരാറുണ്ടെന്ന് അയൽവാസികൾ പറയുന്നു.

 

article-image

sadadsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed