കണ്ണൂരിൽ വീട്ടമ്മയ്ക്ക് കുത്തേറ്റു; കുത്തിയത് കുടുംബ സുഹൃത്ത്

എടക്കാട്: കണ്ണൂർ എടക്കാട് ഒ.കെ.യു.പി സ്‌കൂളിന് സമീപം സ്ത്രീക്ക് കുത്തേറ്റു. അംഗൻവാടിക്കടുത്ത് കുണ്ടത്തിൽ സഫിയയുടെ മകൾ സാബിറ (44)ക്കാണ് വെട്ടേറ്റത്. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും ദേഹത്തും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ ഒൻപത് മണിക്കാണ് സംഭവം. എടക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രതിയെ കുറിച്ച് സൂചനകൾ കിട്ടിയെന്നും പാതകം ചെയ്തത് കുടുംബസുഹൃത്താണെന്നും പൊലീസ് പറഞ്ഞു. സാബിറയുടെ വീടിന് പൊലീസ് കാവലേർപ്പെടുത്തി.
DSADSDSA