മോന്‍സണ്‍ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരന് ഇഡി നോട്ടീസ്
മോന്‍സണ്‍ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യംചെയ്യലിന് 18ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ്‍ ഇഡി നിർദേശം. കേസിൽ ഐജി ജി ലക്ഷ്മണിനേയും റിട്ട. ഡിഐജി എസ് സുരേന്ദ്രനെയും ഇഡി ചോദ്യം ചെയ്യും.
മോന്‍സന്‍ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാന്‍ ഡൽഹിയിലെ തടസങ്ങൾ നീക്കാന്‍ കെ. സുധാകരന്‍ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.
കെ സുധാകരന്‍ പണം കൈമാറുമ്പോൾ കെ സുധാകരന്‍ അവിടെയുണ്ടായിരുന്നതായി പരാതിക്കാരന്‍ മൊഴിനൽകിയിട്ടുണ്ട്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇഡിയും കേസെടുത്തിരിക്കുന്നത്.
അതേസമയം കേസിൽ പ്രതിസ്ഥാനത്തുള്ള ഐജി ലക്ഷ്മണ്‍ ഇതുവരെ ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. എന്നാൽ ലക്ഷ്മണിനെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിർദേശം നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ ചോദ്യം ചെയ്യാനും കൂടുതൽ പേരുടെ മൊഴിയെടുക്കാനുമാണ് ഇഡി നീക്കം.
edfgdf

