നെഹ്റു ട്രോഫിയിൽ ജലരാജാവായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ


ആലപ്പുഴ:

പുന്നമട കായലിലെ ആവേശപ്പോരിൽ പൊന്നിൽ കുളിച്ച് പള്ളാതുരുത്തി ബോട്ട് ക്ലബ്. വീയപുരം ചുണ്ടനിൽ കുതിച്ചെത്തി ഒന്നാമതായി ഫിനിഷ് ചെയ്ത്, നെഹ്റു ട്രോഫിയിൽ തുടർച്ചയായ നാലാം തവണയാണ് പിബിസി കിരീടം നേടിയത്. ഇതാദ്യമായാണ് വീയപുരം ചുണ്ടൻ നെഹ്റു ട്രോഫിയിൽ മുത്തമിടുന്നത്.

വള്ളംകളിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരം നടന്ന 69-ാം നെഹ്റു ട്രോഫിയിൽ, തുഴപ്പാട് കണക്കുകളെ വരെ നിഷ്പ്രഭമാക്കി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ചുണ്ടന്മാർ ഫിനിഷ് ലൈൻ കടന്നത്.

കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാമതായി ഫിനിഷ് ചെയ്തു. യുബിസി കൈനകരിയുടെ നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനം നേടിയപ്പോൾ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ആണ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത്.

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed