കൊല്ലത്തും തിരുവനന്തപുരത്തുണ്ടായ തീപിടിത്തം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്


കൊല്ലത്തും തിരുവനന്തപുരത്തുമുണ്ടായ തീപിടിത്തം അന്വേഷണിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കൃത്യമായ ജാഗ്രത പാലിച്ചിട്ടുണ്ട്. എങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കണം. സെപ്പറേറ്റഡ് സാധനങ്ങള്‍ അങ്ങനെതന്നെ സൂക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.

ഒരു കോടി 22 ലക്ഷത്തിന്റെ നഷ്ടടമാണ് കണക്കാക്കുന്നത്. പുറത്തുനിന്നുള്ള സേഫ്റ്റി ഓഡിറ്റ് കൂടി നടത്തും. കൊല്ലത്ത് ഒരുപാട് മരുന്നുകള്‍ നഷ്ടം സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അങ്ങനെ കാണുന്നില്ല സമയോചിതമായ ഇടപെടല്‍ അഗ്നിശമന സേന നടത്തി. രഞ്ജിത്തിന്റെ മരണം ദുഃഖകരമാണ്. ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും മരുന്ന് വിതരണത്തെയും ഒരു തരത്തിലും ബാധിക്കില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.

കേരളത്തിലെ ആരോഗ്യരംഗം ദിനംപ്രതി മെച്ചപ്പെട്ടുവരികയാണ്. ഒരു ഹെല്‍ത്ത് ഹബ്ബായി കേരളത്തെ മാറ്റണം. തീപിടിത്തതില്‍ അട്ടിമറി ഉണ്ടായോ എന്ന് പരിശോധിക്കും. കെമിക്കല്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വന്നശേഷം കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

article-image

mnbjk  l, jh 

You might also like

  • Lulu Exchange
  • Straight Forward

Most Viewed