ജോഡോ യാത്ര വിഫലമായില്ല; കര്‍ണാടകയിലെ ഹിന്ദുത്വ കാര്‍ഡ് കീറിയെറിഞ്ഞതില്‍ അളവറ്റ സന്തോഷമെന്ന് കെ.ടി ജലീല്‍

കര്‍ണാടകയില്‍ വെറുപ്പിന്റെ ചന്ത ജനങ്ങള്‍ തകര്‍ത്തുവെന്ന് ഡോ. കെ ടി ജലീല്‍. കര്‍ണാടകയില്‍ ഹിന്ദുമത വിശ്വാസികള്‍ ബി.ജെ.പിയുടെ ‘ഹിന്ദുത്വ’കാര്‍ഡ് കീറിയെറിഞ്ഞത് രാജ്യത്തിന് നല്‍കുന്ന സന്തോഷം അളവറ്റതാണ്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ഒരു ഹിന്ദുത്വ കക്ഷിയെ നിരോധിക്കുമെന്ന് പറഞ്ഞ് ഒരു പാര്‍ട്ടിയും ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ടാവില്ലെന്നും രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര വിഫലമായില്ലെന്ന സൂചനയാണ് കര്‍ണാടക നല്‍കുന്നതെന്നും കെ ടി ജലീല്‍ പറഞ്ഞു. ഡി.കെ ശിവകുമാറും സീതാരാമയ്യയും തീര്‍ത്ത വര്‍ഗ്ഗീയ വിരുദ്ധ പ്രതിരോധ കവചം ഭേദിക്കാന്‍ മോദിയുടെയും അമിത്ഷായുടെയും ”ജയ് ഹനുമാന്‍’ മുദ്രാവാക്യത്തിനായില്ല. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര വിഫലമായില്ലെന്ന സൂചനയാണ് കര്‍ണ്ണാടക നല്‍കുന്നത്.
പണം കൊടുത്ത് വിലക്ക് വാങ്ങിയ ഗോവയും പോണ്ടിച്ചേരിയും മാറ്റി നിര്‍ത്തിയാല്‍ അക്ഷരാര്‍ത്ഥത്തില്‍ ദക്ഷിണേന്ത്യ ബി.ജെ.പി മുക്തമായിരിക്കുന്നു. അമിത്ഷായുടെ മൂട്ടില്‍ അമിട്ട് പൊട്ടിയ പ്രതീതിയാണ് കാര്‍ണ്ണാടകയിലെ തോല്‍വി ബി.ജെ.പി കേമ്പുകളില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ഒരുപക്ഷെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ഒരു ഹിന്ദുത്വ കക്ഷിയെ നിരോധിക്കുമെന്ന് പറഞ്ഞ് ഒരു പാര്‍ട്ടിയും ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ടാവില്ല. പ്രകടനപത്രികയിലെ ‘ഭജ്‌റംഗ്ദള്‍’നിരോധനം കോണ്‍ഗ്രസ്സിന്റെ ജയസാദ്ധ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതിയവര്‍ കോണ്‍ഗ്രസ് പക്ഷത്തും പുരോഗമന രാഷ്ട്രീയ പക്ഷത്തും ധാരാളമുണ്ടായിരുന്നു. അവരുടെയെല്ലാം ധാരണ തെറ്റാണെന്ന് ബോദ്ധ്യപ്പെടുത്തുന്നതാണ് കോണ്‍ഗ്രസ്സിന്റെ തകര്‍പ്പന്‍ മുന്നേറ്റം.
സമീപകാലത്ത് കര്‍ണ്ണാടകയിലുണ്ടായ എല്ലാ മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളും ബി.ജെ.പി പിന്തുണയില്‍ നടത്തിയിരുന്നത് തീവ്ര ഹിന്ദുത്വ വര്‍ഗ്ഗീയ വാദികളായ ഭജ്‌റംഗ്ദളാണ്. ‘ഹിജാബ്’ വിവാദവും മുസ്ലിം വിരുദ്ധ സംഘര്‍ഷങ്ങളും പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളും ടിപ്പു മസ്ജിദ് പിടിച്ചടക്കാനുള്ള നീക്കവുമെല്ലാം നടത്തി കര്‍ണ്ണാടകയുടെ മതേതര മനസ്സിനെ വിഷലിപ്തമാക്കാന്‍ ആവുന്നതെല്ലാം അവര്‍ ചെയ്തു. ലോകത്തിനു മുന്നില്‍ കര്‍ണാടകയെ നാണം കെടുത്തിയെന്നും കെ ടി ജലീല്‍ പറഞ്ഞു.
XZXZCXZ