ബ്രിട്ടണില്‍ മൂന്ന് പേരുടെ ഡിഎന്‍എ ഉപയോഗിച്ച് കുഞ്ഞിന് ജന്മം നല്‍കി


ഐവിഎഫ് പ്രക്രിയയിലൂടെ മൂന്ന് പേരുടെ ഡിഎന്‍എ ഉപയോഗിച്ച് കുഞ്ഞിന് ജന്മം നല്‍കി ബ്രിട്ടണിലെ ആശുപത്രി. ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത മൈറ്റോകോണ്‍ഡ്രിയല്‍ രോഗങ്ങള്‍ പാരമ്പര്യമായി കുട്ടികളിലുണ്ടാകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ രംഗത്തെ പുതിയ അത്ഭുതം ഡോക്ടര്‍മാര്‍ സാധിച്ചെടുത്തത്.

കുഞ്ഞിന്റെ മാതാപിതാക്കളാണ് ഡിഎന്‍എ എടുത്ത രണ്ടുപേര്‍. 0.1 ശതമാനം ഡിഎന്‍എ കുഞ്ഞിനായി നല്‍കിയത് മറ്റൊരു സ്ത്രീയാണ്. സ്വകാര്യത ഉറപ്പിക്കുന്നതിനായി യുകെയിലെ ഫെര്‍ട്ടിലിറ്റി റെഗുലേറ്റര്‍ കുഞ്ഞിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല. മൈറ്റോകോണ്‍ഡ്രിയല്‍ രോഗമുള്ള ആളുകള്‍ക്ക് അവരുടെ കുഞ്ഞുങ്ങളിലേക്ക് കൂടി ഈ രോഗം പകരാതിരിക്കാനുള്ള മാര്‍ഗമായ മൈറ്റോകോണ്‍ഡ്രിയല്‍ ദാന ചികിത്സയിലൂടെയാണ് കുഞ്ഞിനെ ജനിപ്പിക്കാന്‍ കഴിഞ്ഞതെന്ന് യുകെയിലെ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റി അധികൃതര്‍ പറഞ്ഞു. മൈറ്റോകോണ്ട്രിയല്‍ രോഗങ്ങള്‍ അമ്മയിലൂടെ മാത്രമേ പകരുകയുള്ളൂ.

article-image

DFDFGDFGX

You might also like

  • Straight Forward

Most Viewed