താനൂര്‍ ബോട്ട് ദുരന്തം: കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്നുവെന്ന് ഹൈക്കോടതി


താനൂര്‍ ബോട്ട് ദുരന്തത്തെതുടര്‍ന്ന് സ്വമേധയാ കേസെടുത്തതില്‍ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. വിഷയം കോടതി പരിഗണിക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണ്. അഭിഭാഷകരും സൈബര്‍ ആക്രമണത്തിന്‍റെ ഭാഗമാകുന്നുവെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ഒപ്പം നില്‍ക്കണമെന്നും ഇനി മറ്റൊരു ബോട്ട് ദുരന്തം ഉണ്ടാകരുതെന്നും കോടതി ആവശ്യപ്പെട്ടു. താനൂര്‍ ബോട്ടപകടത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
അപകടത്തെക്കുറിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ കോടതിയിൽ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഓവര്‍ലോഡിംഗ് ആണ് താനൂർ അപകടത്തിന് കാരണം. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത് 37പേരാണ്. 22 പേര്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി. കേസില്‍ അഡ്വ.വി.എം. ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയോഗിച്ചു.

article-image

asdds

You might also like

Most Viewed