ബാർകോഴ കുത്തിപ്പൊക്കലിന് പിന്നില്‍ ആര്‍എസ്എസ്: എം.വി. ഗോവിന്ദൻ


ബാര്‍ കോഴക്കേസ് കുത്തിപ്പൊക്കലിന് പിന്നില്‍ ആര്‍എസ്എസ് അജന്‍ഡയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പതിറ്റാണ്ട് മുമ്പ് അവസാനിച്ച വിഷയമാണിത്. ഇതിന്‍റെ പിന്നാലെ പോകേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ കൂട്ടിലടച്ച തത്തയാണ്. ആർഎസ്എസ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന ഏജൻസിയായി സിബിഐ മാറിയെന്നും ഗോവിന്ദൻ വിമർശിച്ചു. സുപ്രീം കോടതി ഉത്തരവിട്ടാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ നിലപാടറിയിച്ചതിന് പിന്നാലെയാണ് ഗോവിന്ദന്‍റെ പ്രതികരണം.
എഐ കാമറ ഇടപാടിൽ സർക്കാരിന്‍റെ മറുപടിക്ക് തിരക്കുകൂട്ടേണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി. എല്ലാ മറുപടികളും സർക്കാർ വൈകാതെ നൽകും. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. പുറത്തുവന്ന രേഖകൾ ഒക്കെ പരിശോധിക്കട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു.

 

 

article-image

DFSDFSDFS

You might also like

Most Viewed