തമ്പാനൂര്‍ ഗുണ്ടാ ആക്രമണം: ആറ് പേര്‍ പിടിയില്‍


തമ്പാനൂര്‍ ഗുണ്ടാ ആക്രമണത്തില്‍ ആറ് പേര്‍ പിടിയില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ ശ്യാം, ഹരിമാധവ്, വിഷ്ണു, അനൂപ് എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മറ്റ് രണ്ട് പേരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം അരിസ്‌റ്റോ ജംഗ്ഷനിലെ ചിപ്‌സ് നിര്‍മ്മാണ യൂണിറ്റിലായിരുന്നു സംഘം അക്രമം നടത്തിയത്. രാത്രി 11ന് എത്തിയ സംഘം കടയിലെ സ്ത്രീയോടും മകളോടും മോശമായി പെരുമാറുകയായിരുന്നു. ഇത് തടഞ്ഞ യുവാവിനെ സംഘം ക്രൂരമായി മര്‍ദിച്ചു. ഹോട്ടലില്‍ ബെര്‍ത്ത്‌ഡേ പാര്‍ട്ടികഴിഞ്ഞെത്തിയ സംഘം മദ്യലഹരിയിലായിരുന്നു. സംഭവത്തില്‍ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളോട് അപമാര്യാദമായി പെരുമാറിയതിനും യുവാവിനെ മര്‍ദിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. പൂര്‍വവൈരാഗ്യത്തിന്‍റെ ഭാഗമായുണ്ടായ അക്രമമാണോ എന്നും പോലീസ് പരിശോധിക്കും.

article-image

DSFGDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed