കോഴിക്കോട്ട് ട്രെയിനില്‍ തീവച്ച സംഭവം: പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ


കോഴിക്കോട്ട് ട്രെയിനില്‍ തീവച്ച സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ആൾ മഹാരാഷ്ട്രയില്‍ നിന്നും പിടിയിലായതായി റിപ്പോര്‍ട്ട്. കേന്ദ്ര ഇന്‍റലിജന്‍സ് കെെമാറിയ വിവരത്തെതുടർന്ന് മഹാരാഷ്ട്ര എടിഎസ് സംഘമാണ് പ്രതിയെ പിടികൂടിയത്. റെയിൽവേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്‍റെ സഹായവും എടിഎസിന് ലഭിച്ചു. കേരളാ പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്ര രത്‌നഗിരിയിലുള്ള സിവിൽ ആശുപത്രിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മുഖത്തും കെെയ്ക്കും പരിക്കേറ്റതിനാൽ ആശുപത്രിയില്‍ ചികിത്സതേടി എത്തിയ പ്രതി പോലീസിനെ കണ്ട് ഇറങ്ങിയോടുകയായിരുന്നു. 

പിന്നാലെ പാഞ്ഞ പോലീസ് ഇയാളെ കീഴടക്കുകയായിരുന്നു. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫിയാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച രാത്രി 09.20−ഓടെയാണ് ആലപ്പുഴ − കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ ഇയാൾ തീവച്ചത്. കൈയില്‍ പെട്രോള്‍നിറച്ച കുപ്പിയുമായി D1 കോച്ചിലെത്തിയ അക്രമി യാത്രക്കാരുടെ ദേഹത്തേക്കു പെട്രോള്‍ ഒഴിക്കുകയും പിന്നാലെ തീകൊളുത്തുകയുമായിരുന്നു. സംഭവത്തിൽ പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ മരിച്ചിരുന്നു.

article-image

ൈൂാൈൂ

You might also like

Most Viewed