കണ്ണൂരിൽ മാവോയ്സ്റ്റ് സംഘം വീണ്ടും


കെട്ടിയൂർ കൂനംപള്ള കോളനിയിൽ മാവോയിസ്റ്റ് സംഘമെത്തി. കോളനിയിലെ ദിനേശൻ എന്നയാളുടെ വീട്ടിലാണ് രണ്ട് സ്‌ത്രീകളും രണ്ട് പുരുഷൻമാരും അടങ്ങുന്ന യൂണിഫോം ധാരികളായ മാവോയിസ്റ്റുകൾ എത്തിയത്. രണ്ട് മണിക്കൂറിലേറെ സമ‌യം വീട്ടിൽ ചെലവിട്ട സംഘം ഇവിടെ നിന്നും ഫോണുകൾ ചാർജ് ചെയ്തും ഭക്ഷണ സാധനങ്ങൾ വാങ്ങിയ ശേഷവുമാണ് മടങ്ങിയത്. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കൂനംപള്ള. വിവരമറിഞ്ഞ‌യുടൻ തണ്ടര്‍ ബോള്‍ട്ട് എത്തി തെരച്ചില്‍ നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല.

കഴിഞ്ഞാഴ്ചയും കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. ആറളം വിയറ്റ്നാം കോളനിയിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. യുഎപിഎ നിയമ പ്രകാരമാണ് പോലീസ് കേസ് എടുത്തത്.

article-image

rufrju

You might also like

  • Lulu Exchange
  • Straight Forward

Most Viewed