കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല; ആനയെ പിടിക്കാൻ‍ വിഡി സതീശനെ ഏൽ‍പ്പിക്കാം: എംഎം മണി


കാട്ടാന വിഷയത്തിൽ സമരം തുടരുന്ന കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ഉടുമ്പൻചോല എംഎൽഎ എംഎം മണി. വിഷയത്തിൽ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ലെന്നും ആനയെ പിടിക്കാൻ വി ഡി സതീശനെ ഏൽപ്പിക്കാമെന്നും എം എം മണി പറഞ്ഞു. “കാട്ടാനയുടെ കാര്യം എന്ത് ചെയ്യാനാ. മനുഷ്യനാണേൽ നേരിടാം. ഒരു സർക്കാർ ചെയ്യാവുന്നത് ഒക്കെ ചെയ്യും. പിണറായി വിജയൻ ഉണ്ടാക്കിയതാണോ കാട്ടാനയെയും കാട്ടുപന്നിയെയുമെല്ലാം. 

വേണമെങ്കിൽ ആനയെ പിടിക്കാൻ വി ഡി സതീശനെ ഏൽപ്പിക്കാം. വന്യ മൃഗങ്ങളിൽ നിന്നും പ്രതിസന്ധിയും ആക്രമണങ്ങളും നേരിട്ടവർക്ക് തക്കതായ നഷ്ടപരിഹാരവും നൽകും. കാട്ടാനശല്യം ഒഴിവാക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്,” എംഎം മണി പറഞ്ഞു.

article-image

uyrtur

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed