ഇടതുമുന്നണിയിൽ കൂടിയാലോചനകൾ കുറവാണെന്ന വിമർശനവുമായി ഗണേഷ് കുമാർ


ഇടതുമുന്നണിക്കെതിരെ വിമർശനവുമായി എംഎൽഎ ഗണേഷ് കുമാർ. മുന്നണിയിൽ കൂടിയാലോചനകൾ കുറവാണെന്നും അവർക്കിടയിൽ ആരോഗ്യപരമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും എംഎൽ‍എ പറഞ്ഞു. വിലക്കയറ്റം, നെല്ല് സംഭരണം, വന്യജീവി ആക്രമണം എന്നിവക്കെതിരെ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണം. റബ്ബർ വ്യവസായത്തിന് പ്രത്യേക പരിഗണന നൽകണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിച്ചു. 

ധനസ്ഥിതിയെപ്പറ്റി ധവളപത്രം പുറത്തിറക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പൊതു കടത്തോടൊപ്പം കിഫ്ബിയെ ഉൾപ്പെടുത്തരുതെന്നും കിഫ്ബിയുടെ ചെലവ് കുറയ്ക്കണമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി പദ്ധതികൾക്കായി കൃത്യസമയത്ത് ഭരണാനുമതി നൽകണം. എല്ലാ കാര്യങ്ങളും പൊതുമധ്യത്തിൽ വെളിപ്പെടുത്താനാകില്ലെന്നും ഓരോ കാര്യങ്ങൾക്കും ഓരോ വേദിയുണ്ടെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

article-image

567r57r5r

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed