രാഷ്ട്രപതി ഭവനിലെ മുഗൾ‍ ഗാർ‍ഡൻ ഇനി അമൃത് ഉദ്യാൻ


രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗൾ‍ ഗാർ‍ഡന്റെ പേര് അമൃത് ഉദ്യാൻ എന്നാക്കി മാറ്റി. സ്വാതന്ത്ര്യത്തിന്റെ 75ആം വാർ‍ഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം. ചരിത്ര സ്മാരകങ്ങളുടേയും സ്ഥലങ്ങളുടേയും പേര് മാറ്റുന്നത് കേന്ദ്ര സർ‍ക്കാർ‍ തീരുമാനത്തിന്റെ ഭാഗമായാണ്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഇത്തരത്തിൽ‍ പേര് മാറ്റിയത്. രാജ്പഥ് പേര് മാറ്റി കർ‍ത്തവ്യ പഥ് ആക്കിയതിന് പിന്നാലെയാണ് ഈ നടപടി.

ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ഇടയിലൂടെ രാഷ്ട്രപതി ഭവന്റെ മുമ്പിൽ നിന്ന് തുടങ്ങി വിജയ് ചൗക്കിലൂടെ നീങ്ങി ഇന്ത്യ ഗേറ്റ് വഴി നാഷണൽ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതാണ് രാജ്‌പഥ്.

article-image

etgrdsty

You might also like

Most Viewed