മക്കൾ നീതി മയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

നടൻ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി പാർട്ടി അറിയിച്ചു. www.maiam.com എന്ന സൈറ്റിൽ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുമെന്ന പോസ്റ്റിന് പിന്നാലെയാണ് സൈബർ ആക്രമണം പുറത്തറിഞ്ഞത്. ജനാധിപത്യത്തിന്റെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നവരാണ് സൈറ്റ് ഹാക്ക് ചെയ്തതെന്നും അത്തരം ഭീഷണികൾക്ക് വഴങ്ങില്ലെന്നും പാർട്ടി ട്വിറ്ററിൽ കുറിച്ചു.
പാർട്ടിയുടെ ഔപചാരികമായ ലയനം 2023 ജനുവരി 30−ന് നടക്കുമെന്ന് അവകാശപ്പെടുന്ന പ്രസ് റിലീസ് ‘2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മക്കൾ നീതി മയ്യം പാർട്ടിയുടെ വൻ പ്രഖ്യാപനം’ എന്ന തലക്കെട്ടിൽ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംശയം ഉയർന്നത്. പിന്നാലെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി പാർട്ടി അറിയിച്ചു. സൈറ്റിൽ നിന്നും പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. സൈറ്റ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും പാർട്ടി അറിയിച്ചു.
“ഭാരതത്തിന്റെ നഷ്ടപ്പെട്ട ധാർമ്മികത വീണ്ടെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്, ഇത് (ഭാരത് ജോഡോ ക്യാമ്പയിൻ) രാഷ്ട്രീയത്തിന് അതീതമായ ഒരു യാത്രയാണ്” എന്ന് കമൽഹാസൻ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ ഈറോഡ് ഈസ്റ്റ് അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെ സഖ്യത്തിന്റെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് അദ്ദേഹം പിന്തുണ നൽകിയിരുന്നു.
ftiuiu