ജറുസലേമിലെ ജൂത ആരാധനാലയത്തിൽ‍ ആക്രമണം; എട്ട് മരണം


ജറുസലേമിലെ ജൂത ആരാധനാലയത്തിനെതിരെ നടത്തിയ ആക്രമണത്തിൽ‍ തോക്കുധാരികൾ‍ എട്ട് പേരെ വെടിവെച്ചുകൊന്നു. 10 പേർ‍ക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമിയെ വധിച്ചതായി ഇസ്രയേൽ‍ പൊലീസ് സ്ഥിരീകരിച്ചു. ഏകദേശം വൈകുന്നേരം 8.30ഓടെ, പ്രാർ‍ത്ഥനയ്ക്ക് ശേഷം സിനഗോഗിൽ‍ നിന്നും പുറത്തിറങ്ങയവർ‍ക്ക് നേരെ അക്രമി വെടിവെക്കുകയായിരുന്നു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ വധിച്ചു. പ്രദേശത്ത് നിന്നും ദുരൂഹ സാഹചര്യത്തിൽ‍വെളുത്ത കാർ‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് അക്രമിയുടേതാണെന്ന് സംശയിക്കുന്നു. 

അഞ്ച് പേർ‍ സംഭവസ്ഥലത്തും മൂന്ന് പേർ‍ ജറുസലേമിലെ വിവിധ ആശുപത്രികളിലും വെച്ചാണ് മരണപ്പെട്ടത്. മരിച്ചവരിൽ‍ 20,25,50,60 വയസ്സിലുള്ള അഞ്ച് പുരുഷന്മാരും 60,70 വയസ്സിലുള്ള രണ്ട് സ്ത്രീകളും ഉൾ‍പ്പെടുന്നു. ഇവരുടെ പേര് വിവരങ്ങൾ‍ പുറത്ത് വിട്ടിട്ടില്ല.സംഭവം കൂട്ടകുരുതിയാണെന്ന് പലസ്തീന്‍ ഭരണകൂടം പ്രതികരിച്ചു.

article-image

e5677

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed