നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേർ നൽകാമായിരുന്നുവെന്ന് കെ. മുരളീധരൻ


ഉമ്മൻ ചാണ്ടി സർക്കാരിനെ പരോക്ഷമായി വിമർ‍ശിച്ചു കെ മുരളീധരൻ. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേർ നൽകാമായിരുന്നു എന്നും 4 വർഷം അതിനുള്ള സാഹചര്യമുണ്ടായിരുന്നു എന്നും അദ്ദേഹം തുറന്നടിച്ചു. എന്തുകൊണ്ട് സംസ്ഥാന സർക്കാർ അന്ന് ശുപാർശ ചെയ്തില്ല. അത് തന്റെ സ്വകാര്യ ദുഃഖമാണെന്നും മുരളീധരൻ വ്യക്തമാക്കി.

കോൺഗ്രസ് ഇപ്പോഴും പുനഃസംഘടനയിൽ നിൽക്കുന്നു. ഇനിയൊരു തോൽവി താങ്ങാൻ കോൺഗ്രസിന് കരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പാർട്ടിയുടെ അടിത്തട്ട് ശക്തമാക്കണം. അത് തന്റെ നിർദേശമാണ്. പുനഃസംഘടന വൈകുന്നതിൽ അതൃപ്തിയുണ്ട്. അടിയന്തരമായി താഴെ തട്ടിലുള്ള കമ്മിറ്റികൾ പുതുക്കണം. വിമർശനം സ്വയം വിമർശനമാണ്. താഴെ തട്ടിൽ പുനഃസംഘടന അത്യാവശ്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷമേ ഉള്ളൂ. മുകളിൽ എടുത്ത തീരുമാനം താഴെ തട്ടിൽ നടപ്പാക്കണം. നിർജീവമായ താഴെ തട്ടിലെ കമ്മിറ്റി മാറ്റണം. ഇപ്പോഴത്തെ നേതൃത്വം മാറേണ്ടതില്ല’− അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

fufgyg

You might also like

Most Viewed