ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്‌സ് മരിച്ച സംഭവം; ഹോട്ടൽ പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായി

ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്‌സ് മരിച്ച സംഭവത്തിൽ യുവതി ഭക്ഷണം വാങ്ങിയ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായി. ഹോട്ടലും അടുക്കളയും പ്രവർത്തിച്ചിരുന്നത് രണ്ട് കെട്ടിടങ്ങളിലായാണ്. ഇതിൽ അടുക്കള പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് നഗരസഭയുടെ ലൈസന്‍സില്ലെന്നുള്ള വിവരം പുറത്തുവന്നു. സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിയെന്ന റസ്റ്ററന്‍റിൽ നിന്ന് ഓണ്‍ലൈനായി അൽഫാം വാങ്ങിയ തിരുവാർപ്പ് സ്വദേശിനി രശ്മി രാജാണ് മരിച്ചത്.
ഭക്ഷണം കഴിച്ചതിന് പിന്നാലെ രാത്രിയിൽ ഛർദിലും വയറിളക്കവുമുണ്ടായ രശ്മിയെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചിരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന് ഞായറാഴ്ച രശ്മിയെ വെന്‍റിലേറ്ററിലേയ്ക്കു മാറ്റിയിരുന്നു. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് മരണം സംഭവിച്ചത്.
duyftu