പീഡനക്കേസിലടക്കം പ്രതിയായ ഇൻസ്പെക്ടർ പി.ആർ സുനുവിനെ പുറത്താക്കാൻ നീക്കം

പീഡനക്കേസിലടക്കം പ്രതിയായി പിരിച്ചുവിടൽ നടപടി നേരിടുന്ന ഇന്‍സ്പെക്ടർ പി.ആർ.സുനു ഇന്ന് ഡി.ജി.പിക്ക് മുന്നിൽ ഹാജരായില്ല. ചികിത്സയിലാണെന്നും സാവകാശം വേണമെന്നും നോട്ടീസിന് മറുപടി നൽകി.തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
പിരിച്ചു വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് ബോധിപ്പിക്കാൻ ഇന്നു പൊലീസ് ആസ്ഥാനത്തു നേരിട്ട് ഹാജരാകണം എന്നായിരുന്നു പി.ആർ. സുനുവിന് ഡിജിപി നൽകിയ നിർദേശം. എന്നാൽ ഡിജിപിയുടെ നോട്ടീസിന് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി മറ്റൊരു ദിവസം അനുവദിക്കണമെന്ന് മറുപടി നൽകി.
ഇതോടെ പിരിച്ചു വിടലിനായുള്ള തുടർനടപടിയിലേക്ക് കടക്കാൻ ആഭ്യന്തര വകുപ്പും തീരുമാനിച്ചു. പി.ആർ സുനുവിനെതിരെ പോലീസ് സേനയിലെ ഏറ്റവും ഗൗരവമുള്ള ശിക്ഷയായ പിരിച്ചുവിടൽ വേണമെന്നായിരുന്നു ഡി.ജി.പി അനിൽകാന്ത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നത്.
ആറ് ക്രിമിനൽ കേസുകളിൽ സുനു ഇപ്പോൾ പ്രതിയാണ്. അതിൽ നാലെണ്ണം സ്ത്രീപീഡനക്കേസുകളാണ്. ആറ് മാസം ജയിൽ ശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പ് തല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടിട്ടുണ്ട്.
gyiugyi