സിപിഎം കേരളത്തിലെ വലിയൊരു അധോലോക സംഘം: കെ സുരേന്ദ്രൻ


കേരളത്തിലെ വലിയൊരു അധോലോക സംഘമായി സിപിഎം മാറി കഴിഞ്ഞുവെന്നുവെന്നതിന്റെ തെളിവാണ് ഇപി ജയരാജനെതിരായ അഴിമതി ആരോപണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അനധികൃത സ്വത്ത് സമ്പാദനം സിപിഎമ്മിന്റെ ആഭ്യന്തരകാര്യം മാത്രമല്ലെന്നും ജയരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ഇ.പി ജയരാജന്റെ മാത്രമല്ല, സിപിഎമ്മിലെ വലിയ അഴിമതിക്കാരുടെ പട്ടികയിലേക്ക് വിരല്‍ചൂണ്ടുന്ന ആരോപണമാണ്. അതുകൊണ്ടാണ് പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നത്. പൊതുപ്രവര്‍ത്തന അഴിമതി നിരോധന നിയമത്തിന്റെ കീഴില്‍ വരുന്നതാണ് ജയരാജനെതിരെ ഉയര്‍ന്ന ആരോപണം. ഇത്രയും ഗൗരവതരമായ ആരോപണം എന്തുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷിക്കാന്‍ തയ്യാറാകാതിരുന്നതെന്ന് മനസിലാവുന്നില്ല. ഇപിക്കെതിരെ അന്വേഷണം നടന്നാല്‍ പല കാര്യങ്ങളും പുറത്തറിയും എന്ന ഭയമാണ് മുഖ്യമന്ത്രിക്കുള്ളത്. ഇ.പി ജയരാജന്‍ നടത്തുന്ന അഴിമതികള്‍ മുഖ്യമന്ത്രിയുടെ കൂടി അറിവോടുകൂടിയാണോ എന്ന് അദ്ദേഹം വ്യക്തമാക്കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്നാണ് ജനങ്ങളുടെ സംശയം. സിപിഎം നേതാക്കള്‍ക്ക് സ്വര്‍ണ്ണക്കടത്ത്- ക്വട്ടേഷന്‍- ലഹരിമാഫിയ സംഘങ്ങളുമായാണ് ബന്ധമുള്ളത്. കണ്ണൂരിലും തിരുവനന്തപുരത്തും മാത്രമല്ല എല്ലാ സ്ഥലത്തും ഇതാണവസ്ഥ’, സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.

article-image

FGDFG

You might also like

  • Lulu Exchange
  • Straight Forward

Most Viewed