മുത്തു ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു; സന്നദ്ധത അറിയിച്ച് കിംസ് അല്‍ശിഫ ആശുപത്രി


പല്ല് ഉന്തിയെന്ന കാരണത്താല്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെട്ട ആദിവാസി യുവാവ് മുത്തു ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു. മുത്തുവിന് ശസ്ത്രക്രിയ നടത്താന്‍ സന്നദ്ധത അറിയിച്ച് പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി രംഗത്തെത്തിയിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെ മുത്തുവിന്റെ ഉന്തിയ പല്ല് പരിഹരിക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു.

അട്ടപ്പാടി ആനവായ് ഊരിലെ മുത്തുവിന് പല്ല് ഉന്തിയെന്ന പേരില്‍ പിഎസ്‌സി ജോലി നിഷേധിച്ചത് വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനായുളള അഭിമുഖം വരെ എത്തിയതിന് ശേഷമാണ് മുത്തു അയോഗ്യനെന്ന് അറിയിക്കുന്നത്. അഭിമുഖത്തിന് മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പിഎസ്‌സിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.

ചെറുപ്രായത്തില്‍ വീണതിനെ തുടര്‍ന്നാണ് മുത്തുവിന്റെ പല്ലിന് തകരാര്‍ സംഭവിച്ചത്. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലം ചികിത്സിക്കാനായില്ലെന്ന് മുത്തുവിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. ശസ്ത്രക്രിയ നടത്താന്‍ തയ്യാറാണെന്ന് ആശുപത്രി അറിയിച്ചതിന്റെ സന്തോഷത്തിലാണ് മുത്തുവും കുടുംബവും.

article-image

ghdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed