ബഫർ സോൺ; പരാതികൾ അറിയിക്കുന്നതിന് പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ

ബഫർ സോണിൽ പരാതികൾ അറിയിക്കുന്നതിന് പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ. ഇന്ന് ചേർന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് നിർദേശം. 2021ൽ കേന്ദ്ര വനംമന്ത്രാലയത്തിന് നൽകിയ സീറോ ബഫർസോൺ ഭൂപടം ഉൾപ്പെട്ട റിപ്പോർട്ട് ഉടൻ പുറത്തുവിടും. ജനവാസമേഖലകൾ ബഫർ സോണിലുണ്ടെങ്കിൽ അത് ഒഴിവാക്കികൊണ്ടുള്ള റിപ്പോർട്ടാണിത്. ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചശേഷം ഇത് മാനദണ്ഡമാക്കി പരാതികൾ സ്വീകരിക്കാമെന്നാണ് നിർദേശം. ഇതിനായി പഞ്ചായത്തിൽ ഹെൽപ് ഡെസ്‌ക് തുടങ്ങണം.പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗം വിളിക്കണം.
വാർഡ് അംഗം,വില്ലേജ് ഓഫിസർ,വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ ചേർന്ന് വാർഡ് തലത്തിൽ പരിശോധന നടത്തണമെന്നും യോഗത്തിൽ നിർദേശം നൽകി. തദ്ദേശ, വനം, റവന്യൂ മന്ത്രിമാരുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് സർക്കാർ നിർദേശം.
fhfvhgh