കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച പി.വി അബ്ദുൽ വഹാബിനെതിരെ മുസ്ലിം ലീഗ്


കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച പി.വി അബ്ദുൽ വഹാബിനെ തള്ളി മുസ്‌ലിം ലീഗ്. വഹാബിന്റെ പരാമർശത്തോട് ലീഗ് യോജിക്കുന്നില്ല. വഹാബിനോട് വിശദീകരണം ചോദിക്കുമെന്നും ലീഗ് അറിയിച്ചു. ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരുമായ കെ. മുരളീധരനേയും രാജീവ് ചന്ദ്രശേഖരനേയും പ്രശംസിച്ച പി.വി അബ്ദുൽ വഹാബിന്റെ നിലപാടിനെ പൂർണമായും തള്ളിക്കൊണ്ടാണ് ഇപ്പോൾ മുസ്‌ലിം ലീഗ് രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് പി.വി അബ്ദുൽ വഹാബ് നടത്തിയ പരാമർശത്തോട് പാർട്ടി യോജിക്കുന്നില്ല. ഏത് സാഹചര്യത്തിലാണ് പ്രസ്തുത പരാമർശം നടത്തിയത് എന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുമെന്നാണ് പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങളുടേതായി പുറത്തിറങ്ങിയ വാർത്താ കുറിപ്പിൽ പറയുന്നത്. 

കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ കേരളത്തിന്റെ ഡൽഹിയിലെ അംബാസഡറെന്നായിരുന്നു അബ്ദുൽ വഹാബ് എം.പിയുടെ പരാമർശം. മുരളീധരന്റെ കേരളത്തിനെതിരായ വിമർശനങ്ങളിൽ വാസ്തവമുണ്ടെന്നും വഹാബ് പറഞ്ഞു. മുരളീധരൻ മികച്ചരീതിയിൽ പ്രവർത്തിക്കുന്നതായി മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടപ്പോൾ കേരളത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്നത് വി. മുരളീധരൻ ആണെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. നോട്ട് നിരോധന സമയത്ത് കേരളത്തിൽ വന്ന് പറഞ്ഞെതെല്ലാം ഇപ്പോൾ മറന്നു എന്നും കേരളത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്നത് വി.മുരളീധരനാണെന്നും ബ്രിട്ടാസ് ആരോപിച്ചു. ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെയാണ് വി. മുരളീധരനെ കുറിച്ചുള്ള ചർച്ച ഉയർന്നത്. 

article-image

dghcghffhf

You might also like

  • Lulu Exchange
  • Straight Forward

Most Viewed