ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നൽ‍കുന്ന ഫാർ‍മസികളുടെ ലൈസൻസ് റദ്ദാക്കും


ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ‍ വിൽ‍ക്കുന്ന ഫാർ‍മസികളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കാൻ‍ കർ‍ശന നിർ‍ദേശം നൽ‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോർ‍ജ്. മന്ത്രിയുടെ നേതൃത്വത്തിൽ‍ നടന്ന കർ‍സാപ്പ് (കേരള ആന്റി മൈക്രോബിയൽ‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാർ‍ഷിക അവലോകന യോഗത്തിലാണ് നിർ‍ദേശം നൽ‍കിയത്.

കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതനുസരിച്ച് പ്രതിരോധ പ്രവർ‍ത്തനങ്ങൾ‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആർ‍ സർ‍വെയലന്‍സ് റിപ്പോർ‍ട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കർ‍ശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. മാത്രമല്ല മൃഗങ്ങൾ‍ക്കിടയിലും പരിസ്ഥിതി, ഫിഷറീസ്, അക്വാകൾ‍ച്ചർ‍ തുടങ്ങിയ വിഭാഗങ്ങളിൽ‍ നടന്ന പഠനങ്ങളിലും ആന്റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടു വരുന്നത്. എല്ലാ മേഖലകളിലുമുള്ള അശാസ്ത്രീയമായ ആന്റി ബയോട്ടിക്കുകളുടെ ഉപയോഗമാണ് ഇതിലേക്ക് നയിച്ചതെന്നും യോഗം വിലയിരുത്തി.

മനുഷ്യരിൽ‍ മാത്രമല്ല, മൃഗപരിപാലനം, കോഴിവളർ‍ത്തൽ‍, മത്സ്യകൃഷി തുടങ്ങിയവയിലും കൂടുതലായി അശാസ്ത്രീയമായി ആന്റി ബയോട്ടിക്കുകൾ‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരിസ്ഥിതിയിൽ‍ നിന്നും ശേഖരിച്ച സാമ്പിളുകളിൽ‍ പോലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ കഴിവുള്ള ബാക്ടീരിയകളേയും ജീനുകളേയും ആന്റിബയോട്ടിക് അംശവും കണ്ടെത്തിയിട്ടുണ്ട്. ആന്റിബയോട്ടിക് പ്രതിരോധം കൂടാനുള്ള ഒരു മുഖ്യ കാരണമായി വിലയിരുത്തിയത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാർ‍മസികളിൽ‍ നിന്നും നേരിട്ട് ആന്റിബയോട്ടിക്കുകൾ‍ വാങ്ങി കഴിക്കുന്നതു കൊണ്ടാണ്. അത് കർ‍ശനമായി വിലക്കിക്കൊണ്ടുള്ള നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.

article-image

fghfghgv

You might also like

  • Lulu Exchange
  • Straight Forward

Most Viewed