ദന്തഡോക്ടറുടെ ദുരൂഹ മരണം; അഞ്ച് പേർ കസ്റ്റഡിയിൽ

കാസർഗോഡ് ബദിയടുക്കയിലെ ദന്തഡോക്ടറുടെ ദുരൂഹ മരണത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ദന്ത ഡോക്ടർക്കെതിരെ പരാതി നൽകിയ യുവതിയുടെ സഹോദരനും നാട്ടുകാരുമാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് ബദിയടുക്കയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയ യുവതിയോട് ഡോക്ടർ മോശമായി പെരുമാറിയത്. യുവതിയോട് അപമര്യാദയായി പെരുമാറിയതിൽ യുവതിയുടെ സഹോദരനും നാട്ടുകാരുമടക്കം ക്ലിനിക്കിലെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തിലെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് ദന്തഡോക്ടറെ കാണാതായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ വൈകിട്ടോടെയാണ് ഡോക്ടറുടെ മൃതദേഹം കർണാടകയിലെ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത്. യുവതിയുടെ സഹോദരനുൾപ്പെടെയുള്ള അഞ്ച് പേർ ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും ക്ലിനിക്കിലെ ജീവനക്കാർ ആരോപിച്ചു. പിന്നാലെയാണ് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയത്.
yi8gyo