ഷാരോണിനെ നേരത്തെയും കൊല്ലാൻ ശ്രമിച്ചെന്ന് ഗ്രീഷ്മ


പാറശാലയിൽ‍ യുവാവിനെ വിഷം നൽ‍കി കൊലപ്പെടുത്തിയ സംഭവത്തിൽ‍ നേരത്തെയും വധശ്രമം നടന്നതായി പ്രതി ഗ്രീഷ്മയുടെ മൊഴി. ഷാരോണിനെ കോളേജിൽ‍വച്ചും കൊല്ലാൻ ശ്രമിച്ചെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. യുവാവ് പഠിച്ച നെയ്യൂർ സിഎസ്ഐ കോളജിൽ‍വച്ച് ജ്യൂസിൽ‍ ഡോളോ ഗുളികകൾ‍ കലർ‍ത്തി നൽ‍കി. അന്‍പതിൽ‍ അധികം ഗുളികകൾ‍ തലേന്നു കുതിർത്ത് കൈയിൽ‍ കരുതിയിരുന്നു.

പിന്നീട് കൊളജിലെത്തിയശേഷം ശുചിമുറിയിൽ കയറി ഇത് ജ്യൂസിൽ കലർത്തി. തുടർന്ന് ഷാരോണുമായി ജ്യൂസ് ചലഞ്ച് നടത്തുകയായിരുന്നെന്നുമാണ് മൊഴി. ഇത് കുടിച്ച ഷാരോൺ കൈയ്പ്പ് മൂലം തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താനുള്ള പ്രതിയുടെ രണ്ടാമത്തെ ശ്രമമാണ് കോളേജിൽവച്ച് നടന്നതെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. മൊഴിയുടെ അടിസ്ഥാനത്തിൽ‍ പ്രതിയുമായി കോളജിലെത്തി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.

article-image

fjfgj

You might also like

  • Lulu Exchange
  • Straight Forward

Most Viewed