ഭിന്നശേഷിക്കാരനായ മകനെ പിതാവ് അതിക്രൂരമായി തീവച്ചുകൊന്നു
തൃശ്ശൂർ കേച്ചേരി പട്ടിക്കരയിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് അതിക്രൂരമായി തീവച്ചുകൊന്നു. പട്ടിക്കര രായ്മരക്കാർ വീട്ടിൽ സുലൈമാന്‍റെ മകൻ സഹദ് (28) ആണ് മരിച്ചത്. മകനെ വരാന്തയിൽ കിടത്തിയ ശേഷം ദേഹത്ത് തുണികളും ചവുട്ടിയും ഇട്ടശേഷം ഡീസൽ ഒഴിച്ച് കത്തിക്കുകയായിരുന്നു. രാവിലെ 10.30ന് വീടിന് പിറകുവശത്തെ വരാന്തയിലാണ് സുലൈമാൻ മകനെ കൊലപ്പെടുത്തിയത്. തീ കത്തി തീർന്ന ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവം സമയം സുലൈമാന്‍റെ ഭാര്യ സെറീന സമീപത്തെ വീട്ടിൽ പോയതായിരുന്നു.
ശബ്ദംകേട്ട് നാട്ടുകാർ ഓടി കൂടുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സഹദ് മരിച്ചു.

