തൊടുപുഴ ട്രൈബൽ‍ ഹോസ്റ്റലിൽ‍നിന്ന് നാലു വിദ്യാർ‍ഥികളെ കാണാതായി


ഇടുക്കി തൊടുപുഴ ട്രൈബൽ‍ ഹോസ്റ്റലിൽ‍നിന്ന് നാലു വിദ്യാർ‍ഥികളെ കാണാതായി. 12, 13 വയസുള്ള ആൺ‍കുട്ടികളെയാണ് കാണാതായത്. സംഭവത്തിൽ‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവാഴ്ച രാവിലെ എട്ടു മുതലാണ് കുട്ടികളെ കാണാതായത്. രാവിലെ സ്‌കൂൾ‍ ബസിൽ‍ കയറാൻ കുട്ടികളെ കാണാതിരുന്നതിനെ തുടർ‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ‍ ഹോസ്റ്റലിലെന്ന കാര്യം ശ്രദ്ധയിൽ‍പെട്ടത്.

ഹോസ്റ്റലിന്‍റെ മതിൽ‍ ചാടികടന്ന് ഇവർ‍ രക്ഷപെട്ടയാതാകാമെന്നാണ് നിഗമനം. ഹോസ്റ്റലിൽ‍ നിന്നു പുറത്തുകടക്കുമെന്ന് മറ്റ് കുട്ടികളോട് ഇവർ‍ പറഞ്ഞിരുന്നതായാണ് വിവരം. പട്ടികവർ‍ഗ വിഭാഗങ്ങൾ‍ക്കു വേണ്ടിയുള്ള ഹോസ്റ്റലിൽ‍ ആകെ 73 കുട്ടികളാണ് ഉള്ളത്.

article-image

hjjh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed