ഷാജിയുടെ വിശദീകരണം തൃപ്തികരം; പ്രസംഗ വിവാദങ്ങൾ അവസാനിപ്പിച്ച് മുസ്‌ലിം ലീഗ്

കെ.എം.ഷാജിയുടെ പാർട്ടി വിരുദ്ധ പ്രസംഗ വിവാദങ്ങൾ അവസാനിപ്പിച്ച് മുസ്‌ലിം ലീഗ്. വിഷയത്തിൽ ഷാജി വിശദീകരണം നൽകിയെന്നും അദ്ദേഹത്തിന്‍റെ വിശദീകരണം തൃപ്തികരമൊണെന്നും ലീഗ് സംസഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ഷാജിയോട് പറയാനുള്ളതെല്ലാം പറഞ്ഞെന്നും പ്രസംഗത്തിൽ സൂക്ഷ്മത പുലർത്തണമെന്ന് അദ്ദേഹത്തെ അറിയിച്ചുവെന്നും തങ്ങൾ വ്യക്തമാക്കി.
നേരത്തെ, വിവാദ പ്രസംഗത്തിൽ വിശദീകരണം നൽകണമെന്ന് കെ.എം ഷാജിയോട് ലീഗ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് രാവിലെ പാണക്കാട്ടെ വസതിയിലെത്തിയാണ് ഷാജി വിശദീകരണം നൽകിയത്.