മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസ് പിൻ‍വലിക്കാൻ കേരള സർ‍ക്കാർ‍


മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരായ ഹർ‍ജി പിൻ‍വലിക്കാൻ സംസ്ഥാന സർ‍ക്കാർ‍ സുപ്രിംകോടതിയെ സമീപിച്ചു. കാരണം വ്യക്തമാക്കാതെയാണ് ഹർ‍ജി പിൻ‍വലിക്കാൻ കോടതിയെ സമീപിച്ചിരിക്കുന്നത്. യുഎപിഎ ചുമത്തിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹർ‍ജിയാണ് പൻ‍വലിക്കാൻ സർ‍ക്കാർ‍ അപേക്ഷ നൽ‍കിയത്. കേസ് സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിയ്ക്കാനിരിക്കെ ആണ് നടപടി.

യുഎപിഎ വിഷയത്തിൽ‍ കേന്ദ്ര സി.പി.എം നേതത്വത്തിന്റെ കണ്ണുരുട്ടലിന് ഒടുവിൽ‍ സംസ്ഥാന സർ‍ക്കാർ‍ വഴങ്ങുകയാണ്. രൂപേഷിന് എതിരെ യു.എ.പി.എ റദ്ദാക്കാനുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്തായിരുന്നു സംസ്ഥാന സർ‍ക്കാർ‍ ഹർ‍ജി സമർ‍പ്പിച്ചത്. ഈ ഹർ‍ജി പിന്‍വലിക്കാനുള്ള അപേക്ഷയാണ് സർ‍ക്കാർ‍ സമർ‍പ്പിച്ചത്.

മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരെ ചുമത്തിയിരുന്ന യു.എ.പി.എ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ‍ ചെയ്തിരുന്ന മൂന്ന് യുഎപിഎ കേസുകളിലായിരുന്നു നടപടി. സെക്ഷൻ 3,4 ഉം ആയ് ബന്ധപ്പെട്ട വ്യവസ്ഥകൾ‍ സംസ്ഥാനം പാലിയ്ക്കാതെ ആണ് യു.എ.പി.എ ചുമത്തിയത്.

പൊലീസ് റിപ്പോർ‍ട്ടിന്റെ അടിസ്ഥാനത്തിൽ‍ കോടതിയെടുത്ത കേസാണ് ഇതെന്നതടക്കമായിരുന്നു അപ്പീൽ‍ സമർ‍പ്പിച്ച കേരളത്തിന്റെ വാദം. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിൽ‍ കോടതി എടുത്ത കേസ് മൊത്തം ഇല്ലാതാക്കാൻ കഴിയില്ലെന്നും സംസ്ഥാനം അവകാശപ്പെട്ടിരുന്നു. ഇതെല്ലാം പൂർ‍ണ്ണമായും വിഴുങ്ങുന്നതാണ് സംസ്ഥാന സർ‍ക്കാർ‍ സമർ‍പ്പിച്ച അപേക്ഷ.

article-image

zdh

You might also like

Most Viewed